SignIn
Kerala Kaumudi Online
Friday, 12 June 2026 8.03 PM IST

കൗണ്‍സിലര്‍ സുഗതന്‍ ജനകീയ നേതാവ്, സംരക്ഷിക്കുമെന്ന് ബിജെപി നേതൃത്വം

bjp

തിരുവനന്തപുരം: വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍ ബിജെപി യുടെ ജനകീയ നേതാവാണന്നും, 2016 ല്‍ സുഗതന്‍ യുവ മോര്‍ച്ചയുടെ നേതാവായിരിക്കെ തുടങ്ങിയതാണ് സുഗതനെ സി പി എമ്മിന്റെ വേട്ടയാടലെന്നും ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷന്‍ കരമന ജയന്‍ പറഞ്ഞു. സുഗതന് എതിരെ 2023 ലും (04/10/2023- 28/ kappa/CP/2023 ) , 2025 ലും (49/ Kappa /CP/2025) കാപ്പ ചുമത്തി നാടു കടത്താന്‍ ശ്രമം ഉണ്ടായങ്കിലും ആ നീക്കം മേല്‍ കോടതി ഇടപെട്ട് റദ്ദ് ചെയ്യുക ആയിരുന്നെന്നും, ബിജെപി കൗണ്‍സിലറായ സുഗതനെ നാടു കടത്തിയിട്ടുണ്ട് എന്ന് മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നത് പച്ച കള്ളമാണന്നും കരമന ജയന്‍ പറഞ്ഞു. 2012 ലുള്ള കേസുകളുടെ അടിസ്ഥാനത്തിലാണ് അന്ന് കാപ്പ ചുമത്താന്‍ ശ്രമിച്ചതെങ്കിലും എന്നാല്‍ അതൊന്നും കാപ്പ നിയമത്തിന്റെ സെക്ഷന്‍ 2 അനുസരിച്ചല്ലായിരുന്നു.

ഇപ്പോള്‍ കാപ്പ ചുമത്താന്‍ കാരണമായിരിക്കുന്ന ഏഴ് കേസുകളും രാഷ്ട്രിയ പ്രേരിതമായ കേസുകളാണന്നും, അതിലെ അവസാനത്തെ കേസിലെ വാദി നാല് മയക്ക് മരുന്ന് കേസുകള്‍ ഉള്‍പ്പടെ 26 കേസുകളില്‍ പ്രതിയാണന്നും, അയാള്‍ക്ക് എതിരെ എന്തു കൊണ്ട് പോലീസ് കാപ്പ ചുമത്തുന്നില്ലന്നും കരമന ജയന്‍ ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാന്‍ അസുഖം കാരണം സുഗതന്‍ സമയം കൂട്ടി ചോദിച്ചത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വട്ടിയൂര്‍ക്കാവ് SHO യുടെ നേതൃത്വത്തില്‍ സുഗതന്റെ വീട്ടിലേയ്ക്ക് പോലീസ് ഇരച്ചു കയറി വെടി വച്ച് കുടുംബത്തെയും പ്രായപൂര്‍ത്തി ആവാത്ത കുട്ടികളെയും അറസ്റ്റ് ചെയ്തതെന്നും കരമന ജയന്‍ പറഞ്ഞു. സുഗതന്റെ അറസ്റ്റിന് ശേഷം അനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്ന് എത്തുകയും, ജയിലില്‍ വച്ചാണ് കാപ്പ കേസില്‍ പ്രതിയാണന്ന കളക്ടറിന്റെ ഉത്തരവ് തിടുക്കത്തില്‍ സുഗതന് കൈമാറി ജയില്‍ മാറ്റിയതെന്നും കരമന ജയന്‍ പറഞ്ഞു

മുന്‍ MLA വി കെ പ്രശാന്തിന്റെ പൊയ് മുഖം അഴിച്ചതും, വട്ടിയൂര്‍ക്കാവില്‍ കാലങ്ങളായി CPM നടത്തി വന്ന തട്ടിപ്പുകള്‍ പുറത്ത് വന്നതും സുഗതനും ബിജെപിയും കാരണമാണ്. അതിന്റെ വിദ്വേഷമാണ് സുഗതന് എതിരെയുള്ള ഈ നീക്കമെന്നും കരമന ജയന്‍ ആരോപിച്ചു. ബിജെപി ക്ക് കോര്‍പ്പറേഷന്‍ ഭരണം കിട്ടിയതും, തുടര്‍ന്ന് CPM 45 വര്‍ഷമായി നടത്തി വന്ന അഴിമതിയും കൊള്ളയും പുറത്ത് വന്നതിലും സി പി എം നേതൃത്വം അസ്വസ്ഥരാണന്നും സുഗതനെ ഏതറ്റം വരെ പോയും ബിജെപി കേരളം ഘടകം സിപിഎം- പോലീസ് ഗൂഡാലോചനയില്‍ നിന്ന് സംരക്ഷിക്കുമെന്നും, സിപിഎം നഗരസഭയില്‍ നടത്തി വന്നിരുന്ന കൊള്ളകള്‍ ഇനിയും പുറത്ത് കൊണ്ടു വരുമെന്നും കരമന ജയന്‍ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA