
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഒരുമാസം പിന്നിടുമ്പോൾ പ്രതിദിന സ്ത്രീയാത്രക്കാർ 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നുവെന്ന് മന്ത്രി സി.പി ജോൺ. അതായത് 50.9ൽ നിന്ന് 66.6 ശതമാനമായി. പ്രതിദിന യാത്രക്കാരുടെ എണ്ണം 19.3 ലക്ഷത്തിൽ നിന്നും 24.53 ലക്ഷമായിട്ടുണ്ട്. പുരുഷയാത്രക്കാരിൽ കുറവുണ്ടായിട്ടില്ല. കഴിഞ്ഞമാസം 3.81 കോടി സൗജന്യ യാത്രകളാണ് അനുവദിച്ചത്. 81 കോടിയുടെ മൂല്യമാണ് കണക്കാക്കുന്നത്. ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ മൂന്നിൽ രണ്ടും വനിതകളാണെന്നും മന്ത്രി പറഞ്ഞു.
നെല്ലിയാമ്പതി,ഗവി,പൊന്മുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സ്ത്രീ യാത്രക്കാർ കൂടി. സാമാജികർക്ക് എം.എൽ.എ ഫണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങിനൽകാൻ അനുമതി നൽകും. എം.എൽ.എമാരുടെ നേതൃത്വത്തിൽ ഡിപ്പോമാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു. ഭിന്നശേഷി പാസിനുള്ള വരുമാനപരിധി 50,000 രൂപയാക്കിയെന്നും അദ്ദേഹം അറിയിച്ചു.
കോൾ സെന്റർ
യാത്രക്കാർക്ക് വിവിധ ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സജ്ജം. 149 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം. ഓട്ടോമെറ്റിക് കോൾ റിക്കോർഡിംഗ് സംവിധാനവുമുണ്ട്. അഞ്ചു ജീവനക്കാരെ ഒരു ഷിഫ്ടിൽ നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |