
തിരുവനന്തപുരം : സി.ഇ.ടിയെ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലാക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിൽ വിശദ ചർച്ചകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂവെന്ന് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ ഡോ. അച്യുത്ശങ്കർ അറിയിച്ചു.
കമ്മിറ്റിയുടെ ആദ്യ യോഗം പോലും ചേർന്നിട്ടില്ല. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആശങ്ക ഉണ്ടാക്കുന്ന വാർത്തകൾ വെറുതേ പ്രചരിപ്പിക്കുകയാണ്. കോൺസ്റ്റിറ്റ്യുവന്റ് കോളേജ് എന്ന ആശയം പലരും പലവിധത്തിൽ വ്യാഖ്യാനം ചെയ്യുകയാണ്. കമ്മിറ്റി ഇതിൽ വ്യക്തത വരുത്തും. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചചെയ്തു മാത്രമേ കമ്മിറ്റി മുന്നോട്ട് പോകൂ. ചർച്ചകൾക്കായി കൂടുതൽ സമയം അനുവദിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യക്തിപരമായും സംഘടനാടിസ്ഥാനത്തിലും അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു. vc.kshec@kerala.gov.inൽ അഭിപ്രായങ്ങൾ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |