
തിരുവനന്തപുരം: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിക്കും. ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനമെടുക്കും. ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. സമിതിയുമായി ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ചർച്ച നടത്തി. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുള്ളത്. ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് സമിതി വിലയിരുത്തി. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും കണ്ഠരര് രാജീവർക്കൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡന്റിനെ അറിയിച്ചു.
ഈ ശുപാർശ ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് പ്രസിഡന്റ് അവതരിപ്പിക്കും. തിങ്കളാഴ്ച തീരുമാനം അറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |