
ശിവഗിരി: ജയ്പൂരിൽ നിന്നുള്ള ഭക്തജനസംഘം ശിവഗിരി മഠം സന്ദർശിച്ചു. ജയ്പൂർ ശ്രീ നാരായണ ഗുരുധർമ്മ സേവാസമിതി പി.ആർ.ഒ സഞ്ജയ് കൃഷ്ണൻ, ലോകേഷ് ജോഷി, ജഗദീഷ് ഹരിത്വാൾ, രാമചന്ദ്ര ചൗധരി, മദൻലാൽ സൈനീക എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗുരുധർമ പ്രചരണസഭ ആസ്ഥാനത്തെത്തിയ സംഘത്തെ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ചിത്രവും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകവും ഇവർക്ക് സമ്മാനിച്ചു. ജയ്പൂരിൽ ഗുരുദേവന്റെ ദർശനവും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സംഘം ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |