
പ്രത്യേക കോടതികൾ വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: സംസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന മയക്കുമരുന്നു കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൂടുതൽ എൻ.ഡി.പി.എസ് കോടതികൾ ആരംഭിക്കുന്നതിനുള്ള നടപടി വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇക്കാര്യത്തിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച്, സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് വിഷയം പരിഗണിച്ചത്.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക എൻ.ഡി.പി.എസ് കോടതികൾ തുടങ്ങാൻ സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ അനുമതി നൽകിയിരുന്നു. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നിവിടങ്ങൾ പരിഗണനയിലാണെന്നും അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ സഹായം വൈകുന്നതാണ് തടസമെന്നാണ് സംസ്ഥാന സർക്കാർ വിശദീകരിച്ചത്. കേന്ദ്ര സഹായത്തിന് കാത്തിരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
വിചാരണ തേടി
കേസുകൾ
എറണാകുളം - 1492,തിരുവനന്തപുരം - 1245,പാലക്കാട് -1055,കൊല്ലം - 364,പത്തനംതിട്ട - 101,ആലപ്പുഴ - 523,കോട്ടയം - 240,
തൊടുപുഴ - 255,തൃശൂർ - 689,മഞ്ചേരി - 952,കോഴിക്കോട് - 505,കല്പറ്റ - 263,തലശേരി- 353,കാസർകോട്- 385.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |