SignIn
Kerala Kaumudi Online
Saturday, 01 August 2026 2.00 AM IST

ലൈഫ് മിഷൻ കേസ്: കൂടുതൽ രേഖകൾ തേടി സി.ബി.ഐ

k

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ കൂടുതൽ രേഖകൾ തേടി സി.ബി.ഐ സർക്കാരിനെ സമീപിച്ചു. മുഖ്യമന്ത്രിയായിക്കെ പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന യു.വി.ജോസ് എന്നിവരുമായി ബന്ധപ്പെട്ട രേഖകളാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ, തദ്ദേശവകുപ്പിലും ലൈഫ് മിഷനിലും നടന്ന യോഗങ്ങളുടെ മിനിട്ട്സ്, ഉദ്യോഗസ്ഥരുടെ നോട്ടുകൾ അടക്കമാണ് ആവശ്യപ്പെട്ടത്. നേരത്തേ വിജിലൻസ് പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ഈ രേഖകൾ സി.ബി.ഐയ്ക്ക് കൈമാറിയിരുന്നില്ല.

ആദ്യ കുറ്റപത്രത്തിൽ ഇവരുടെ പേരുണ്ടായിരുന്നില്ല. ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകുമെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നാ സുരേഷടക്കം ആറ് പ്രതികൾക്കെതിരെ കഴിഞ്ഞദിവസമാണ് കുറ്റപത്രം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA