
കൊച്ചി: കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിയ റോ റോ ജങ്കാറിൽ കുടുങ്ങിയ കുട്ടികളടക്കം അമ്പതോളം യാത്രക്കാരെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 6ന് ഫോർട്ടുകൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കുപോയ റോ റോയാണ് എൻജിൻ തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട് കപ്പൽച്ചാലിലൂടെ അഴിമുഖത്തേക്ക് ഒഴുകിയത്.
ഒമ്പത് കാറുകളും ട്രാവലറും 50 ബൈക്കുകളും 50ഓളം യാത്രക്കാരും ജങ്കാറിലുണ്ടായിരുന്നു. ശക്തമായ ഒഴുക്കായതിനാൽ ജങ്കാറിന്റെ മാസ്റ്റർക്ക് റോ റോ നിയന്ത്രിക്കാനായില്ല. ഉടനെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പട്രോൾ ബോട്ടുമായി ജങ്കാറിനെ സമീപിച്ചു. റോ റോയിൽ വടംകെട്ടി കെട്ടിവലിച്ച് സുരക്ഷിതമായി തീരത്ത് അടുപ്പിച്ചതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്. 6.20ഓടെ ജങ്കാറിനെ തീരത്ത് എത്തിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |