SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.28 AM IST

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ചയില്ല :എ.പി.അനിൽകുമാർ

a

തിരുവനന്തപുരം: കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതികൾ ചൂണ്ടിക്കാട്ടിയാൽ അത് പരിഹരിക്കാൻ സർക്കാർ തയ്യാറാണ്. ജൂലായ് 31നാണ് ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായത്. ഇതേ സമയത്തുതന്നെയാണ് പത്തനംതിട്ടയിലെ കനത്ത മഴയും. എന്നാൽ 1ന് രാവിലെ തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയെന്നും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പുലരും മുമ്പെ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ക്യാമ്പിൽ മാത്രമാണ് പ്രഭാത ഭക്ഷണം വൈകിയെന്ന പരാതിയുണ്ടായത്. അപ്പോൾ തന്നെ കളക്ടറെ ബന്ധപ്പെട്ട് പ്രശ്നംപരിഹരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയമായി കാര്യങ്ങൾ പറഞ്ഞാൽ അതിന് മറുപടിയില്ലെന്നും അനിൽകുമാർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA