SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.00 AM IST

ഡോ.ബി.അശോകിന്റെ പിതാവ് നിര്യാതനായി

balasundaram

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വെറ്ററിനറി, കാർഷിക സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന ഡോ.ബി.അശോകിന്റെ പിതാവ് ചാത്തന്നൂർ കൃഷ്ണ മന്ദിരത്തിൽ 'മുള്ളഴികം' കുടുംബാംഗമായ ബി.ബാലസുന്ദരം (86) നിര്യാതനായി. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു. വിരമിച്ച ശേഷം കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സജീവമായിരുന്നു.

ഡോ.ബി.അശോകിന്റെ തിരുവനന്തപുരം കേശവദാസപുരത്തെ പിള്ളവീട് നഗർ കൃഷ്ണപ്രീതി വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. കൊല്ലം എസ്.എൻ വനിതാ കോളേജ് സുവോളജി വകുപ്പദ്ധ്യക്ഷയായിരുന്ന പരേതയായ പ്രൊഫ.പി.രമാമണിയാണ് ഭാര്യ. കാനഡയിലെ ടൊറന്റോയിൽ ഐ.ടി കൺസൾട്ടന്റ് എൻജിനിയറായ ബി.പ്രശോഭാണ് മറ്റൊരു മകൻ. മരുമക്കൾ: ലക്ഷ്മി പ്രീതി മണി (വി.എസ്.എസ്.സിയിൽ സയന്റിസ്റ്റ് എൻജിനിയർ), മനു വാസന്തി ( കാനഡയിൽ സിറ്റി സിവിൽ എൻജിനിയർ). ചെറുമക്കൾ : ഡോ.അർപിത അശോക്, റോഹൻ പ്രശോഭ് (വിദ്യാർത്ഥി). ഇന്ന് രാവിലെ ഒമ്പത് മുതൽ 11 വരെ കേശവദാസപുരം പിള്ളവീട് നഗർ ഡി20 'കൃഷ്ണപ്രീതി' വീട്ടിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒന്നിന് കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് 'രൂപശ്രീ' വീട്ടിൽ പൊതുദർശനം. 3.30ന് വെസ്റ്റ് മുണ്ടയ്ക്കൽ 'ബാലരമ' വീട്ടിലെ പ്രാർത്ഥനാച്ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 5ന് പോളയത്തോട് വിശ്രാന്തിയിലാണ് സംസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA