SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.28 AM IST

സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര രജിസ്ട്രി തയ്യാറാക്കും

1

□ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല, സ്വയംഭരണം ഉൾപ്പെടെ 591 സ്ഥാപനങ്ങളുടെ സമഗ്രമായ രജിസ്ട്രി തയ്യാറാക്കാൻ സർക്കാർ ഉത്തരവിറക്കി. ബോർഡുകൾ, കോർപ്പറേഷൻ, സൊസൈറ്റികൾ, മിഷനുകൾ, സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ എന്നിവയുടെ ഉൾപ്പെടെ വിവരങ്ങളടങ്ങുന്നതാണ് രജിസ്ട്രി. ഓരോ സ്ഥാപനത്തിന്റെയും പദവി, പ്രവർത്തന ലക്ഷ്യം, വാർഷിക ബഡ്ജറ്റ്, ധന സ്രോതസ്, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തും.

ഭരണ തീരുമാനങ്ങൾ, വിഭവ വിനിയോഗം, സ്ഥാപനങ്ങളുടെ പ്രവർത്തന അവലോകനം, പൊതുമേഖലാ ആസ്തികളുടെ നിരീക്ഷണം, ദീർഘകാല ആസൂത്രണം എന്നിവയ്ക്കായി ഈ രജിസ്ട്രി ഉപയോഗപ്പെടുത്തും. സർക്കാരിന്റെ എല്ലാ ആസ്തികളുടെയും ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കുന്നതിന് സമ്പത്ത് പോർട്ടലും, പ്ലാൻ സ്‌പെയ്സ് 2.0 സംവിധാനവും വികസിപ്പിക്കാനും അംഗീകാരം നൽകി. ഭൂമി, കെട്ടിടം, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആസ്തികൾ, വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളുടെ സ്ഥലം, ചെലവ്, പുരോഗതി, ധനസ്രോതസ് തുടങ്ങിയ വിവരങ്ങൾ ഏകോപിപ്പിക്കും. ഓൺലൈൻ അപേക്ഷ, ഡിജിറ്റൽ ആശയ വിനിമയം, പേപ്പർ രഹിത സേവന, സ്വയംസേവന സംവിധാനം എന്നിവയും വ്യാപിപ്പിക്കും. കേരള ഡിജിറ്റൽ സർവകലാശാലയ്ക്കാണ് നാല് പദ്ധതികളുടെയും വികസന ചുമതല. കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുക, സർക്കാർ സേവനങ്ങൾ ലളിതമാക്കുക എന്നിവയാണ് മറ്റ് രണ്ട് പരിഷ്കാരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA