SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.28 AM IST

സഹകരണ ക്ഷേമബോർഡ് : വിഹിതം ആറ് മാസം കുടിശികയെങ്കിൽ ആനുകൂല്യമില്ല

kk

തിരുവനന്തപുരം: ആറ് മാസത്തിൽ കൂടുതൽ ബോർഡ് വിഹിതം കുടിശ്ശികയെങ്കിൽ ജീവനക്കാർക്ക് ചികിത്സാ സഹായം ഉൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കില്ലെന്നതുൾപ്പെടെ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ക്ഷേമ ബോർഡ് വ്യവസ്ഥകളിൽ കാര്യമായ മാറ്റം. ജീവനക്കാരും സംഘങ്ങളും ബോർഡിലേക്ക് നൽകേണ്ട വിഹിതവും വർദ്ധിപ്പിച്ചു. ശമ്പളത്തിന്റെ ഘടനയനുസരിച്ച് നിലവിലുള്ളതിൽ നിന്നും 50 രൂപയാണ് വർദ്ധിച്ചത്.

ശമ്പളമില്ലാത്ത അവധിയിലുള്ള ജീവനക്കാർ, ആനുകൂല്യം ലഭിക്കണമെങ്കിൽ അവധിക്കാലത്തെ ജീവനക്കാരന്റേയും സ്ഥാപനത്തിന്റേയും വിഹിതം സ്വന്തം നിലയിൽ അടച്ച് കുടിശ്ശിക ഒഴിവാക്കണം. മൂന്നു മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയവർ, വിഹിതത്തോടൊപ്പം 12 ശതമാനം പലിശ നൽകണം. ജീവനക്കാരും സംഘങ്ങളും വർദ്ധിപ്പിച്ച നിരക്കിലുള്ള വിഹിതം 2026 ജൂലായ് മുതൽ അടയ്ക്കണം. സർക്കാർ ഇൻഷ്വറൻസ് പരിരക്ഷയോ, സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ സാമ്പത്തിക സഹായമോ ലഭിച്ചവർക്ക് അതേ രോഗത്തിന് ചികിത്സാ സഹായം ലഭിക്കില്ല. കിടത്തി ചികിത്സയ്ക്ക് വിധേയരാകുകയോ സ്ഥിരമായ വൈകല്യം സാക്ഷ്യപ്പെടുത്തുകയോ ചെയ്താലേ എ ഷെഡ്യൂളിലുള്ള മെഡിക്കൽ ഗ്രാന്റ് ക്ലെയിം അനുവദിക്കൂ. കാൻസർ മുതൽ ഗർഭാശയം നീക്കം ചെയ്യൽ വരെയുള്ള 30 രോഗങ്ങളാണ് ഈ വിഭാഗത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA