SignIn
Kerala Kaumudi Online
Sunday, 06 September 2026 2.29 AM IST

ദേശീയപാതയിലെ അപകടങ്ങൾ: റോഡ് സുരക്ഷ ഉറപ്പാക്കും

e

തിരുവനന്തപുരം: ദേശീയപാതയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. അമിത വേഗത, മോശം വെളിച്ചം, അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുമ്പോൾ സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി.

ദേശീയപാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്. ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കരുതെന്ന് പൊലീസിനോട് നിർദ്ദേശിച്ചു. ഈ വിഷയം ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെയും ശ്രദ്ധയിൽപ്പെടുത്തും.ദേശീയപാതാ നിർമാണം അന്തിമഘട്ടത്തിലാണ്. പ്രധാന ഫ്ലൈഓവറുകളും പാലങ്ങളും പൂർത്തിയായി. പാത പൂർത്തിയാകുമ്പോൾ അമിതവേഗത തടയാനുള്ള ക്യാമറകൾ, സ്പീഡ് ഡിറ്റക്ടറുകൾ, മതിയായ വെളിച്ചം, ശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സർവീസ് റോഡുകളുടെ ശരിയായ ക്രമീകരണം എന്നിവ സജ്ജമാക്കണം. .നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഉത്തരവാദിത്തമാണ്. ആവശ്യമായ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും ഒരുക്കണമെന്നുംഹമന്ത്രി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA