
തൃശൂർ: ദേശീയപാതയിൽ അതിവേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന സ്പീഡ് ട്രാക്കിലാണ് വെള്ളിയാഴ്ച്ച ഉച്ചമുതൽ ചരക്കുലോറി നിറുത്തിയിട്ടിരുന്നത്. അപകടം നടന്നയിടത്ത് നിർമ്മാണം പൂർത്തിയായ മേൽപ്പാലത്തിലൂടെയാണ് കാർ വന്നത്. മേൽപ്പാലം കഴിഞ്ഞ് 200 മീറ്റർ അകലെയാണ് ഡൈവേർഷൻ. മേൽപ്പാലത്തിന്റെ ഇറക്കത്തിലൂടെ വന്ന കാറിന് അമിതവേഗത മൂലം നിയന്ത്രണം ലഭിച്ചില്ലെന്ന് സി.സി.ടിവി ദൃശ്യങ്ങളിലുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടി.എൻ 59 ഡി.ഡബ്ല്യു 8299 കിയ കാരൻസ് കാർ ലോറിയിലേക്ക് ഇടിച്ചുകയറി. ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു.
നിർമ്മാണത്തിലിരുന്നിട്ടും പനമ്പിക്കുന്ന് മേൽപ്പാലത്തിൽ മുന്നറിയിപ്പ് ബോർഡുകളോ രാത്രികാല ഫ്‌ളാഷ് ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല.
ഇതിനിടെ, അമിതവേഗതയും അനധികൃത പാർക്കിംഗുമാണ് അപകട കാരണമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും എൻ.എച്ച്.എ.ഐ വാർത്താക്കുറിപ്പിറക്കി. കളക്ടർ എൻ.എച്ച്.എ.ഐയോട് വിശദീകരണം തേടിയിട്ടുണ്ട്. ദേശീയപാതയിലുടനീളം പാർക്ക് ലൈറ്റ് പോലും ഇടാതെ ഇത്തരം അനധികൃത പാർക്കിംഗുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |