SignIn
Kerala Kaumudi Online
Sunday, 06 September 2026 2.29 AM IST

പാലക്കാട് മെഡിക്കൽ കോളേജ്: ഹൗസ് സർജൻമാർ മാർച്ച് നടത്തി

j

പാലക്കാട്: മരുന്നും സജ്ജീകരണങ്ങളുമില്ലാത്തതിൽ പ്രതിഷേധിച്ച് നാലു ദിവസമായി പാലക്കാട് മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാർ നടത്തുന്ന സമരത്തിന്റെ

ഭാഗമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

മൂന്ന് കിലോമീറ്റർ മാർച്ചിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് കളക്ടർക്കും എസ്.സി, എസ്.ടി വകുപ്പ് ഓഫീസർക്കും നിവേദനം നൽകി. എസ്.സി, എസ്.ടി വകുപ്പിന്റെ കീഴിലുളള മെഡിക്കൽ കോളേജായിട്ടും വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി കെ.എ.തുളസി നേരിട്ടെത്താതെ സമരം അവസാനിപ്പിക്കില്ലെന്നുമാണ് സമരക്കാരുടെ നിലപാട്. അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകളെത്തിക്കുക, ബാറ്ററി തകരാറിനെ തുടർന്ന് നിറുത്തിവച്ച എക്സ്‌റേ സംവിധാനം പ്രവർത്തനക്ഷമമാക്കുക, സി.ടി സ്‌കാൻ സൗകര്യമൊരുക്കുക, മേൽനോട്ട കമ്മിറ്റി പുനഃസംഘടിപ്പിക്കുക, ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയ സൂപ്രണ്ട്, കാഷ്വാലിറ്റി സൂപ്രണ്ട്, ആർ.എം.ഒ, ഡെപ്യൂട്ടി സൂപ്രണ്ട് തുടങ്ങിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA