
തിരുവനന്തപുരം: 40 മെഗാവാട്ടിന്റെ തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ ശേഷിക്കുന്ന സിവിൽ, ഹൈഡ്രോ മെക്കാനിക്കൽ ജോലികൾ 84 ദിവസത്തിനകം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡിന്റെ നിർദ്ദേശം. 2024 ഒക്ടോബറിൽ പദ്ധതി കമ്മീഷൻ ചെയ്ത് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദനം തുടങ്ങിയെങ്കിലും സിവിൽ ജോലികൾ പൂർത്തിയാക്കിയിരുന്നില്ല. ഇത് പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് 2024 ജൂൺ 30 വരെയായിരുന്നു കാലാവധി നീട്ടി നൽകിയിരുന്നത്. ഈ തീയതിക്ക് ശേഷം ചെയ്ത എല്ലാ ജോലികൾക്കും കരാർ വ്യവസ്ഥ പ്രകാരം ലിക്വിഡേറ്റഡ് ഡാമേജ് (പിഴ) ഈടാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്. കരാർ പ്രകാരമുള്ള എല്ലാ ജോലികളും പൂർണമായി പൂർത്തിയാക്കിയ ശേഷം മാത്രമേ ബില്ലുകൾ പാസാക്കി നൽകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |