
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.ഡി.സജിത്ബാബുവിന് പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടെയാണ് സർക്കാർ നടപടി. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന ഡോ.ഡി.സജിത്ബാബുവിനെ എ.കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ ഒഴിവിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഒഴിഞ്ഞശേഷമാണ് അദ്ദേഹം ചുമതലയേറ്റത്. എന്നാൽ സജിത്ബാബുവിന്റെ സേവനം പൊതുവിദ്യാഭ്യാസ വകുപ്പിന് അനിവാര്യമാണെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്നാണ് സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |