SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.37 AM IST

നെറ്റ്‌വർക്ക് തകരാർ; ഇ-ഹെൽത്ത് സേവനങ്ങൾ തടസ്സപ്പെട്ടു

f

തിരുവനന്തപുരം: സ്‌റ്റേറ്റ് ഡാറ്റാ സെൻററിലെ നെറ്റ്‌വർക്ക് തകരാറിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഇ-ഹെൽത്ത് സേവനങ്ങൾ തടസ്സപ്പെട്ടു. ഇ-ഹെൽത്ത് സംവിധാനമുളള ആശുപത്രികളിൽ സേവനങ്ങൾ മുടങ്ങിയത് രോഗികളെ വലച്ചു. ഒ.പിബുക്കിംഗ്, ലാബ് പരിശോധനാഫലം ഉൾപ്പെടെ വൈകിയത് ആശുപത്രികളിൽ രോഗികളുടെ പ്രതിഷേധത്തിനും കാരണമായി. രാവിലെ ആരംഭിച്ച തകരാർ ഉച്ചകഴിഞ്ഞാണ് പരിഹരിക്കാനായത്.
ഇ-ഹെൽത്ത് സോഫ്റ്റ്‌വെയറിനോ സെർവറുകൾക്കോ തകരാറുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇ-ഹെൽത്തിന്റെ സെർവറുകൾ സ്‌റ്റേറ്റ് ഡാറ്റാ സെൻറിലാണുള്ളത്. ഇവിടെയുണ്ടായ നെറ്റ്‌വർക്ക് തകരാർ മൂലം സോഫ്റ്റ്‌വെയർ പ്രവർത്തനം മൊത്തത്തിൽ വേഗതകുറയുകയായിരുന്നു. ഇതുമൂലമാണ് വിവിധ സേവനങ്ങൾ ലഭിക്കാൻ തടസ്സം നേരിട്ടത്. ഉച്ചയോടെ തകരാർ പൂർണ്ണമായും പരിഹരിച്ചതായും കൺസൽട്ടേഷൻ, ഫാർമസി റിപ്പോർട്ടുകൾ വൈകിയാണെങ്കിലും ഇ-ഹെൽത്തിൽ അപ്‌ലോഡായിട്ടുണ്ടെണ്ടന്നും ഇ-ഹെൽത്ത് വിഭാഗം അറിയിച്ചു.
1085ൽ അധികം ആശുപത്രികളിലാണ് ഇ-ഹെൽത്ത് സംവിധാനത്തിൻ്റെ പരിധിയിലുള്ളത്. 2.6 കോടിയിലധികം ആളുകൾ ഇ-ഹെൽത്തിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഒ.പിയിൽ ഡോക്ടറെ കാണാൻ ടോക്കൺ നമ്പറും സമയക്രമവുമടക്കം ഓൺലൈനായി ലഭ്യമാവുന്ന സേവനം പ്രായോജനപ്പെടുത്തുന്നവർ സമീപകാലത്ത് കൂടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA