
തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിൽ ചട്ടമ്പി സ്വാമി പ്രധാന പങ്കുവഹിച്ചുവെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. അനാചാരങ്ങൾ നിലനിന്ന കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവൻ, മഹാത്മാ അയ്യങ്കാളി,വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരോടൊപ്പം സമൂഹത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. ശ്രീചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പാളയം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ ചട്ടമ്പി സ്വാമി ജയന്തി സമ്മേളനവും പുരസ്‌കാര സമർപ്പണവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
വ്യവസായിക, ചലച്ചിത്ര, സമൂഹിക സേവനരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി.അനൂപിന് ചട്ടമ്പിസ്വാമി പുരസ്‌കാരം മന്ത്രി നൽകി. മുക്കംപാലമ്മൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.സുഹൈബ് മൗലവി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 9.30ന് ചട്ടമ്പിസ്വാമി പ്രതിമയിൽ പുഷ്പാർച്ചന നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |