
തിരുവനന്തപുരം: ഐ.ടി.രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുന്ന ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകൾ (ജി.സി.സി) സ്ഥാപിക്കുന്നത് സുഗമമാക്കാൻ സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി.
ബഹുരാഷ്ട്ര കോർപ്പറേഷൻ നിക്ഷേപം നടത്താൻ തീരുമാനിക്കുന്നതു മുതൽ അവരുടെ ജി.സി.സി പ്രവർത്തനസജ്ജമാകുന്നതു വരെയുള്ള കാര്യങ്ങൾ നടപ്പാക്കാൻ സഹായിക്കുന്ന മാർഗ്ഗരേഖയാണിത്.
കേരളം ജി.സി.സി ബോയിലർപ്ലേറ്റെന്ന മാർഗരേഖ
കോവളത്ത് ജി.സി.സി വേൾഡ് സർജിൻ്റെ രണ്ടാംപതിപ്പിൽ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സന്നിദ്ധ്യത്തിൽ ഐ.ടി.സെക്രട്ടറി സീറാം സാംബശിവ റാവുവാണ് പുറത്തിറക്കിയത്.
ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ, പാർട്ണർ നെറ്റ് വർക്ക്, ഫെസിലിറ്റേഷൻ ടീം എന്നീ മൂന്ന് സംയോജിതഘടകങ്ങൾ ജിസിസി ആരംഭിക്കുന്നതിന് സഹായിക്കുന്ന ഏകീകൃത സംവിധാനമാകും.
സ്ഥാപനങ്ങൾക്ക് വേഗത്തിൽ പ്രവർത്തനം ആരംഭിക്കാവുന്ന ഓഫീസ് സ്ഥലം, ആദ്യദിവസം മുതൽ പ്രവർത്തന പിന്തുണ, സർക്കാർ ഐ.ടി പാർക്കുകളിൽ ആറ് മാസത്തെ വാടകരഹിത പ്രവർത്തനം എന്നിവ ലഭിക്കും.
ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഐ.ടി പാർക്കിലും 20,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ലോകോത്തര അടിസ്ഥാന സൗകര്യം സൃഷ്ടിക്കും.
ടെക്‌നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ, ഇൻഫോപാർക്ക് കേരള സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവരും സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |