
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി കവർച്ചയ്ക്കിരയാക്കിയ കേസിൽ പ്രതികളായ ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങാതെ അന്വേഷണ സംഘം. കേസിൽ സ്ഥലത്തെത്തിച്ച് തെളിവെടുക്കാനും ആഭരണങ്ങളും ഗ്ളൗസും ഉൾപ്പെടെ കണ്ടെത്താനും വിശദമായ ചോദ്യം ചെയ്യലിനുമായി കസ്റ്റഡി അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് പ്രതി ഭാഗം ഹൈക്കോടതിയെ സമീപിക്കും.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും അനുവദിച്ചത് ചോദ്യം ചെയ്താണ് ഹർജി നൽകുക. കേസിൽ കുട്ടികളെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥൻ ജുവനൈൽ ചട്ട പ്രകാരമുള്ള പരിശീലനം നേടിയ ആളാണോയെന്നത് ചോദ്യം ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും പ്രതിഭാഗം ഹർജി നൽകുമെന്നാണ് വിവരം.
കേസിലെ 1 മുതൽ 3 വരെ പ്രതികളെ പ്രായപൂർത്തിയാകാത്തവർക്ക് നൽകുന്ന പരിഗണന നൽകിയും രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചും തെളിവെടുപ്പിനാണ് ബോർഡ് അനുമതി നൽകിയതെങ്കിലും ,കസ്റ്റഡി എപ്പോൾ മുതലാണെന്നതിൽ തീയതിയും സമയവും വ്യക്തമാക്കിയിരുന്നില്ല. പ്രൊബേഷൻ ഓഫീസറുടെ സാന്നിദ്ധ്യത്തിലാകണം കസ്റ്റഡിയിൽ വാങ്ങേണ്ടതെന്ന് ഉത്തരവിലുണ്ട്. ഇന്നലെ പ്രൊബേഷൻ ഓഫീസർ അവധിയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |