
പാലക്കാട്: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് ബസുകളുടെ ഓട്ടം നിറുത്തി
വച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. സമരത്തിന് മുമ്പ് മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണും.
പ്രിയദർശിനി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. ടിക്കറ്റ് നിരക്ക് വർദ്ധന സർക്കാർ പരിഗണിക്കുന്നില്ല. മുഴുവൻ ബസുടമകളുമായി ചേർന്ന് സമരം നടത്തുമെന്നും ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.വിദ്യാർത്ഥികളുടെ യാത്രാ നിരക്കും, 2022ൽ നിശ്ചയിച്ച സ്വകാര്യ ബസുകളുടെ യാത്രാ നിരക്കും വർദ്ധിപ്പിക്കുക, ഡീസലിന് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |