
തിരുവനന്തപുരം:നികുതി വെട്ടിപ്പ് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സംവിധാനം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രിയും സംസ്ഥാന ആസൂത്രണബോർഡ് അംഗവുമായ സി.പി.ജോൺ.
ജി.എസ്.ടി.യുടെ 'രണ്ടാം ഘട്ട പരിഷ്കാരങ്ങൾ' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെക്ക് പോസ്റ്റുകളില്ലാതെ ചരക്കുകൾ നീങ്ങുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. നികുതിവെട്ടിപ്പിന് വഴിയൊരുക്കുന്നുമുണ്ട്. ഇത് തടയുന്നതിനാണ് പരിശോധനാസംവിധാനം കൊണ്ടുവരുന്നത്. സമീപകാല പാദത്തിൽ കേരളത്തിലെ ജി.എസ്.ടി വരുമാനം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഗിഫ്റ്റിന്റെ പുതിയ പ്രസിദ്ധീകരണമായ "ഇക്കോണമി ആൻഡ് ഫിസ്കൽ വാച്ച്" മന്ത്രി പ്രകാശനം ചെയ്തു.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം.ചന്ദ്രശേഖർ അദ്ധ്യക്ഷനായി. പ്രമുഖ സാമ്പത്തികവിദഗ്ധനായ പ്രൊഫ. എം.എ. ഉമ്മനെ ആദരിച്ചു. ഐ.എം.എഫ് സീനിയർ ഇക്കണോമിസ്റ്റ് അരവിന്ദ്മോദി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനധനകാര്യ-നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പ്രഭാഷണം നടത്തി. ഗിഫ്റ്റ് ഡയറക്ടർ പ്രൊഫ.കെ.ജെ.ജോസഫ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |