SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.05 AM IST

ഗവ. എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപക തസ്തികകൾ തരംതാഴ്‌ത്തി

c

തിരുവനന്തപുരം: ഗവ. എൻജിനിയറിംഗ് കോളേജുകളിലെ പ്രൊഡക്ഷൻ എൻജിനിയറിംഗ് വിഭാഗത്തിലെ 2 അസോസിയേറ്റ് പ്രൊഫസർ,ഒരു പ്രൊഫസർ തസ്തികകൾ അസി. പ്രൊഫസറിലേക്ക് താത്കാലികമായി തരംതാഴ്‌ത്തി. ഇതിൽ പി.എസ്.സി വഴി നിയമനം നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചാണിത്. പ്രൊഡക്ഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ 60 സീറ്റുകളുള്ള ബി.ടെക് ഇൻ പ്രൊഡക്ഷൻ എൻജിനിയറിംഗ്,18 സീറ്റുകളുള്ള എം.ടെക് ഇൻ മാനുഫാക്‌ചറിംഗ് എൻജിനിയറിംഗ് ആൻഡ് ഓട്ടോമേഷൻ,18 സീറ്റുകളുള്ള എം.ടെക് ഇൻ എൻജിനിയറിംഗ് ഡിസൈൻ എന്നീ കോഴ്‌സുകളാണുള്ളത്. എ.ഐ.സി.റ്റി.ഇ മാർഗനിർദ്ദേശങ്ങൾ പ്രകാരം അദ്ധ്യാപക വിദ്യാർത്ഥി അനുപാതം നിലവിൽ 20:1ആണ്. അതിനാൽ 60 സീറ്റുകളുള്ള ഒരു ബാച്ചിൽ ആകെ 240 വിദ്യാർത്ഥികളുണ്ടാവും. കുറഞ്ഞത് 12 അദ്ധ്യാപകരെ ആവശ്യമാണ്. മൈനർ,ഓണേഴ്‌സ് കോഴ്‌സുകൾക്ക് 2ഉം ഓരോ എം.ടെക് പ്രോഗ്രാമിനും 3ഉം അദ്ധ്യാപകരും ആവശ്യമാണ്. നിലവിലെ ജോലിഭാരം കണക്കിലെടുക്കുമ്പോൾ നിലവിലുള്ള 16 അദ്ധ്യാപക തസ്തികകൾ നിലനിറുത്താമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA