
തിരുവനന്തപുരം: സുതാര്യവും കാപട്യമില്ലാത്തതുമായ നേരായ രാഷ്ട്രീയമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ആവശ്യമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സത്യസന്ധതയും സുതാര്യമായ സമീപനവും അനിവാര്യമാണ്. മനുഷ്യസഹജമായ വീഴ്ചകൾ വന്നാൽപോലും സുതാര്യമായ നിലപാടുണ്ടെങ്കിൽ ജനങ്ങൾ അത് സ്വീകരിക്കും. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദ്വിദിന സ്റ്റുഡന്റ്സ് ലീഡേഴ്സ് കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ റീലുകളിലൂടെയുള്ള സാങ്കല്പിക ലോകത്ത് മാത്രം ജീവിക്കാതെ, യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ച് പൊരുതി നിൽക്കണം. ജനാധിപത്യത്തിന്റെ ശക്തിയായ പ്രായപൂർത്തി വോട്ടവകാശം സംരക്ഷിക്കപ്പെടണമെന്നും പറഞ്ഞു. മന്ത്രി ഒ.ജെ.ജനീഷ് അദ്ധ്യക്ഷനായി. മന്ത്രി ടി.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |