
തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് 12ന് വൈകിട്ട് 5വരെ അപേക്ഷിക്കം. ഭരണഭാഷാമാറ്റത്തിൽ മികച്ച പുരോഗതി കൈവരിക്കുന്ന വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും, മികച്ച രീതിയിൽ മാതൃഭാഷാപ്രചാരണം നടത്തുന്ന ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനു സഹായകമാകുന്ന സ്വതന്ത്ര കൃതികൾ രചിക്കുന്ന ജീവനക്കാർക്ക് ഗ്രന്ഥരചനാ പുരസ്‌കാരം നൽകും. ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയുമാണ്. സ്‌കൂൾ വിദ്യാർഥികൾക്കായി സാഹിത്യപുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകൾ ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, അനക്സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 (ഇമെയിൽ: pardold@gmail.com) എന്ന വിലാസത്തിലും, ജില്ലാതല അപേക്ഷകൾ അതത് ജില്ലാ കളക്ടർമാർക്കും അയക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |