
തിരുവനന്തപുരം:മാലിന്യസംസ്ക്കരണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വകുപ്പ്സെക്രട്ടറി ടി.വി.അനുപമയുമായി തർക്കമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ.എസ്.അയ്യർ.
ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിൽ പോരില്ലെന്നും മത്സരമുണ്ടെന്നും വകുപ്പുമന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതികരണം. മാലിന്യമുക്തപ്രവർത്തനത്തിന് തദ്ദേശവകുപ്പിന്റേതായി ടി.വി.അനുപമയും ദിവ്യയും രണ്ട് വ്യത്യസ്തപദ്ധതികൾ പ്രഖ്യാപിച്ചതാണ് വിവാദമായത്.
'പോരും ഇല്ലാ, പോരാത്തതിനു മത്സരവുമില്ലാ' എന്ന് സമൂഹമാദ്ധ്യമത്തിൽ ദിവ്യ കുറിപ്പുമെഴുതി.
''വലിയസത്യങ്ങളും ചെറിയനുണകളും തമ്മിലാണ് പോര്. അതു മാത്രമാണ് പോര്' ആദി എന്ന യുവകവിയുടെ കവിതാശകലം ഉദ്ധരിച്ചായിരുന്നു ഇൻസ്റ്റഗ്രാംപോസ്റ്റ്. അനുപമ 'നിർമലം' എന്നും ദിവ്യ 'ഐ.സി.100ചലഞ്ച്' എന്നുമുളള പേരിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. അഞ്ചുവർഷത്തേക്കുള്ള പദ്ധതിയായ 'നിർമല'ത്തിൽ പ്രിൻസിപ്പൽ ഡയറക്ടർക്ക് റോളൊന്നും ഇല്ലാതിരുന്നതാണ് പ്രശ്നമായതെന്നാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |