SignIn
Kerala Kaumudi Online
Saturday, 10 October 2026 12.47 AM IST

ഇ.ഡികേസിൽ പിണറായിയും റിയാസും പ്രതികളാകും

a

കൊച്ചി: മാസപ്പടിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രജിസ്‌റ്റർ ചെയ്യുന്ന പുതിയകേസിൽ പ്രതിപക്ഷനേതാവും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, മുൻമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർ പ്രതികളാകും.

വിജിലൻസ് കേസ് ആധാരമാക്കി പുതിയ കേസ് രജിസ്‌റ്റർ ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. സി.എം.ആർ.എൽ അധികൃതരും വീണാ വിജയനും പ്രതികളാവും. കള്ളപ്പണമിടപാട്, വിദേശപണമിടപാട്, അഴിമതി, കൈക്കൂലി തുടങ്ങിയ വകുപ്പുകളും ചേർക്കും.

പുതിയ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്‌റ്റർ ചെയ്‌താൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് തുടങ്ങിയവരെ ചോദ്യംചെയ്യും. വരുമാനം, സ്വത്തുക്കൾ, സമ്പാദ്യം, പണമിടപാടുകൾ തുടങ്ങിയവ വിശദമായി പരിശോധിക്കും.

വിജിലൻസ് കേസോടെ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ തെളിവുകൾ കോടതിയിൽ സമർപ്പിക്കാൻ കഴിയുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

തട്ടിപ്പിൽനിന്ന്

അഴിമതിയിലേയ്‌ക്ക്

സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) രജിസ്‌റ്റർ കേസ് അടിസ്ഥാനമാക്കി കോർപ്പറേറ്റ് തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽനിയമം (പി.എം.എൽ.എ) പ്രകാരം ഇ.ഡി രജിസ്‌റ്റർ ചെയ്‌ത കേസിലായിരുന്നു ഇതുവരെ അന്വേഷണം. സി.എം.ആർ.എല്ലും എക്‌സാലോജിക് സൊലൂഷൻസും തമ്മിൽ നടത്തിയ ഇടപാടുകളാണ് അന്വേഷിച്ചത്. കേസിൽ ഏഴാംപ്രതിയാണ് വീണാ വിജയൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA