SignIn
Kerala Kaumudi Online
Saturday, 10 October 2026 1.53 AM IST

എസ്.ഐ.ആർ: ബി.ജെ.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി

d

തിരുവനന്തപുരം: എസ്.ഐ.ആർ അട്ടിമറി വാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി.ഗോപകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തുനൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയാണെങ്കിൽ കേരള മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്തയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തിൽ സഭയ്ക്ക് അകത്തും പുറത്തും ബി.ജെ.പി ശക്തമായി പ്രതിഷേധിക്കുമെന്നും ഗോപകുമാർ പറഞ്ഞു. എസ്.ഐ.ആറിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ അപമാനിതനാകുകയാണെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA