SignIn
Kerala Kaumudi Online
Saturday, 10 October 2026 1.53 AM IST

തീരുമാനങ്ങൾ ഉന്നത നേതാക്കളുടെ അറിവോടെ: മുഖ്യമന്ത്രി

d

□സർക്കാർ നടപ്പാക്കുന്നത് പാർട്ടി നയങ്ങൾ

തിരുവനന്തപുരം: സർക്കാരിന്റെ നിർണ്ണായകവും നയപരവുമായ എല്ലാ തീരുമാനങ്ങളും കോൺഗ്രസിന്റെയും മുന്നണിയുടെയും ഉന്നത നേതാക്കളുടെ അറിവോടെയും കൂടിയാലോചനയിലൂടെയുമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. താൻ ആരുമായും ചർച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന ആരോപണം ശരിയല്ല. താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും പി.ടി.എയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഭരണമുന്നണിയിലെയും സർക്കാരിലെയും പല തീരുമാനങ്ങളും താൻ മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിന് ആദ്യമായി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആരുമായും കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നാണ് ചിലരുടെ ആരോപണമെന്ന്, യു.ഡി.എഫ് കൺവീനറുടെ പേരു പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രണ്ട് മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, ഒരു പ്രവർത്തക സമിതി അംഗം, രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, രണ്ട് വനിതാ നേതാക്കൾ എന്നിവരുൾപ്പെടെ പാർട്ടിയുടെ പല തലങ്ങളിലുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയിൽ അംഗങ്ങളാണ്. ഇവരുമായി നിരന്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നുവെന്നാണ് ഇതിനർത്ഥം. നയപരമായ കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ട്. പാർട്ടി നയങ്ങൾ തന്നെയാണ് നടപ്പാക്കുന്നത്. ദൈനംദിനമുള്ള ഭരണപരമായ കാര്യങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല

.'എന്നോട് ആർക്കും വിയോജിക്കാം. പാർട്ടിയുടെ പ്രധാന പദവികളിലേക്ക് എത്തപ്പെടുന്ന യുവാക്കൾക്ക് പോലും എന്നെ പരസ്യമായി വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്.. ഞാൻ ചെയ്ത കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടിയാൽ അത് തുറന്ന മനസോടെ കേൾക്കാൻ സന്നദ്ധനാണ്.അവരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് എനിക്ക് തോന്നിയാൽ അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും ശ്രമിക്കും'- മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA