
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) നിയമനം വീണ്ടും നിയമക്കുരുക്കിൽ. ഡോ.വി. മീനാക്ഷിയുടെ നിയമനത്തെ ചോദ്യം ചെയ്ത് അഡീഷനൽ ഡയറക്ടർ ഡോ.ബി. ഉണ്ണികൃഷ്ണനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകിയത്. സീനിയോറിറ്റി പ്രകാരം ഡി.എച്ച്.എസ് പദവിക്ക് താനാണ് അർഹനെന്ന് ഹർജിയിലുണ്ട്. സർക്കാരിനും ഡോ.വി. മീനാക്ഷിക്കും ട്രൈബ്യൂണൽ നോട്ടീസ് അയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |