
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടി റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി ജഡ്‌ജി പിന്മാറി. വിഷയം ഇന്നലെ പരിഗണിച്ചപ്പോൾ രണ്ടംഗബെഞ്ചിലെ ജസ്റ്റിസ് ശീൽ നാഗു പിന്മാറുകയായിരുന്നു. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഴിമതി ആരോപണങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) രാജ്ബീർ സിംഗ് ഘുമാനെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |