
കൊച്ചി: ഹൈക്കോടതി അഭിഭാഷകയുടെ പേരിൽ വ്യാജ വിവരാവകാശ അപേക്ഷ നൽകി പൊലീസ് ആസ്ഥാനത്തു നിന്ന് വിവരം ചോർത്താൻ ശ്രമം. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ഓഫീസിലാണ് അപേക്ഷയെത്തിയത്. ഹൈക്കോടതി അഭിഭാഷക സുജ പത്മനാഭൻ പിള്ളയുടെ പേരിലായിരുന്നു അപേക്ഷ. വിവരാവകാശ വിഭാഗം ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ സുജയെ ഫോണിൽ വിളിച്ചപ്പോഴാണ് അപേക്ഷ നൽകിയിട്ടില്ലെന്ന് അറിഞ്ഞത്. എന്തൊക്കെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സെപ്തംബർ 22നും 30നും ഇടയിലായിരുന്നു സംഭവം.സൈബർ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |