SignIn
Kerala Kaumudi Online
Monday, 05 October 2026 10.54 AM IST

പി.എസ്.സി അഭിമുഖം

k

തിരുവനന്തപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ ഓഫീസർ- എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 522/2021) തസ്തികയിലേക്ക് 15 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 4 ബി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546418.

എൻഡ്യൂറൻസ് ടെസ്റ്റ്
തിരുവനന്തപുരം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്ക് 6, 7 തീയതികളിൽ രാവിലെ 5 ന് വെട്ടുറോഡ് (കഴക്കൂട്ടം) - പോത്തകോട് റോഡിൽ സൈനിക സ്‌കൂളിന് സമീപം 2.5 കിലോമീറ്റർ ദൂരം എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പൊലീസ് (ടെലികമ്മ്യൂണിക്കേഷൻസ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) (കാറ്റഗറി നമ്പർ 250/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ട കോഴിക്കോട് മേഖലയിലുള്ളവർക്ക് 6, 7, 8, 9, 10 തീയതികളിൽ കോഴിക്കോട്, ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ചും 8, 9, 10 തീയതികളിൽ കോഴിക്കോട്, ദേവഗിരി, സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ വച്ചും രാവിലെ 5 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.


ഒ.എം.ആർ പരീക്ഷ

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 66/2022), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 115/2022) വിവിധ വകുപ്പുകളിൽ ക്ലാർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 116/2022) തസ്തികകളിലേക്ക് 11 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

പ്രായോഗിക പരീക്ഷ

കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (കാറ്റഗറി നമ്പർ 36/2020) തസ്തികയിലേക്ക് പി.എസ്.സി കൊല്ലം മേഖലാ ഓഫീസിനു കീഴിൽ 7, 8, 9, 10 തീയതികളിൽ കൊല്ലം, ആശ്രാമം മൈതാനത്തുവച്ചും എറണാകുളം മേഖലാ ഓഫീസിനു കീഴിൽ 8, 9, 10 തീയതികളിൽ കളമശ്ശേരി എ.ആർ. പൊലീസ് പരേഡ് ഗ്രൗണ്ടിൽ വച്ചും കോഴിക്കോട് മേഖലാ ഓഫീസിനു കീഴിൽ 8, 9, 10, 13 തീയതികളിൽ വെള്ളിമാട്കുന്ന്, മാലൂർകുന്ന് കോഴിക്കോട് എ.ആർ. ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ വച്ചും പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA