SignIn
Kerala Kaumudi Online
Friday, 19 June 2026 12.30 PM IST

ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും; സ്വകാര്യ ബസുകൾക്കും ആശ്വാസം

READ ENGLISH VERSION
private-bus

തിരുവനന്തപുരം: സ്വകാര്യ ബസുകൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി യുഡിഎഫ് സർക്കാരിന്റെ ബഡ്‌ജറ്റ്. ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതി കുറച്ചു. കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് ബദൽ ആശ്വാസം നൽകുന്നതാണ് പ്രഖ്യാപനം. പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണെന്ന് കാട്ടി ഉടമകൾ രംഗത്തെത്തിയിരുന്നു

ഇലക്‌ട്രിക് കാറുകൾക്ക് വില കുറയുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടായി. പത്ത് ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി നികുതി കുറച്ചു. 20 ലക്ഷം വരെ വില വരുന്ന വാഹനങ്ങൾക്ക് അഞ്ച് ശതമാനമായി നികുതി കുറച്ചു. ഇതോടെ ഇലക്‌ട്രിക് വാഹന വിപണിയിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIVATE BUS, ELECTRIC CAR, KERALA BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA