SignIn
Kerala Kaumudi Online
Thursday, 09 July 2026 1.12 AM IST

ആകെ സമ്മാനം 125.54 കോടി രൂപ, 5.34 ലക്ഷം ഭാഗ്യശാലികള്‍; അടിമുടി മാറ്റവുമായി തിരുവോണം ബമ്പര്‍

money
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടിയാക്കി സര്‍ക്കാര്‍ ഉയര്‍ത്തി. നിലവില്‍ 25 കോടിയായിരുന്നു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് വില. നറുക്കെടുപ്പ് സെപ്തംബര്‍ 26 ന് തിരുവനന്തപുരത്ത് നടത്തും. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടന പരിഷ്‌കരിച്ചു. പ്രകാശനം ജൂലായ് 17ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിക്കുമെന്ന് ഡയറക്ടര്‍ അഞ്ജു കെ.എസ് അറിയിച്ചു. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകള്‍ വില്പന നടത്താനാണ് തീരുമാനമെങ്കിലും ഡിമാന്‍ഡ് അനുസരിച്ചാകും പ്രിന്റ് ചെയ്യുക.

ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL.

ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്പന നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണമെന്നും സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ അറിയിച്ചു

സമ്മാന ഘടന

ഒന്നാം സമ്മാനം: 30 കോടി

രണ്ടാം സമ്മാനം: ഒരു കോടി വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 വീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം: 500 വീതം 2,75,400 പേര്‍ക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷംവീതം 9 പേര്‍ക്ക്

ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER, PRIZE, PRIZE STRUCTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA