SignIn
Kerala Kaumudi Online
Friday, 06 November 2026 2.42 AM IST

അക്ഷയശ്രീ അവാർഡിന് അപേക്ഷിക്കാം

s

ആലപ്പുഴ: സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ സാരഥിയും ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളുമായ ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നൽകുന്ന അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകർഷകന് രണ്ടുലക്ഷം രൂപയും ജില്ലാതലത്തിൽ 50,000 വീതമുള്ള 14 അവാർഡുകളും നൽകും. മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധ സസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000 രൂപ വീതമുള്ള 33 അവാർഡുകളുമുണ്ടാകും. മൂന്നുവർഷത്തിലധികമായി ജൈവകൃഷി ചെയ്യുന്നവരായിരിക്കണം. അപേക്ഷകൾ കെ.വി. ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ 30ന് മുമ്പ് അയക്കണം. ഫോൺ: 9447114526

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA