തിരുവനന്തപുരം: സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ. പീക്ക് സീസണുകളിൽ വൈദ്യുതി ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഇരുസർക്കാരുകളും ചേർന്ന് പദ്ധതികൾ തയാറാക്കണമെന്ന് കമ്മിറ്റിയിൽ ചർച്ച ചെയ്തതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
350 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് കായംകുളം എൻടിപിസി. എന്നാൽ ഇവിടെ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നില്ല. പ്രതിവർഷം കേരളം 100 കോടി രൂപയാണ് എൻടിപിസിക്ക് പ്രവർത്തനത്തിനായി കൊടുക്കുന്നതെന്നും ഉപകാരമില്ലെങ്കിൽ എൻടിപിസിക്ക് സർക്കാർ നൽകിയ സ്ഥലം തിരിച്ചെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ഊർജ സെക്രട്ടറിയും സംസ്ഥാന ഊർജ സെക്രട്ടറിയും എൻടിപിസി ചെയർമാനും ചേർന്ന് ചർച്ച നടത്തണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.അതേസമയം, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചു.
Public Accounts Committee Chairman K.C. Venugopal urged central and state governments to collaborate on resolving Kerala's energy crisis, ensuring power during peak seasons. He noted the Kayamkulam NTPC remains non-functional despite annual payments, threatening land reclamation. The committee demanded a report within a month and proposed discussions among energy secretaries and the NTPC chairman.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |