SignIn
Kerala Kaumudi Online
Saturday, 12 September 2026 11.33 AM IST

കേരള സർവകലാശാല പരീക്ഷാഫലം

v

തിരുവനന്തപുരം: മൂന്നാം സെമസ്​റ്റർ സി.ബി.സി. എസ്.എസ് / കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷകൾ ജൂൺ 22 ലേക്ക് മാറ്റി.ആറാം സെമസ്​റ്റർ സി.ആർ. സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ( റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017 & 2018 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ, (332) (2019 അഡ്മിഷൻ റെഗുലർ, 2018, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) ആറാം സെമസ്​റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247)( 2019 അഡ്മിഷൻ റെഗുലർ, 2018, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) രണ്ടാം സെമസ്​റ്റർ ബി.എ ( മേഴ്സി ചാൻസ് -2010 2011, 2012 അഡ്മിഷൻ ) എന്നിവയുടെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ബി.ടെക് (2008 സ്‌കീം) (2011 അഡ്മിഷൻ & 2012 അഡ്മിഷൻ സപ്ലിമെന്ററി) ( 2008, 2009 & 2010 അഡ്മിഷൻ മേഴ്സി ചാൻസ്) ജൂൺ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ എം.ബി.എ (ഫുൾടൈം) കോഴ്സിൽ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27ന് രാത്രി 10 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് :www.admissions.keralauniversity.ac.in.വിദൂരവിദ്യാഭ്യാസം വിഭാഗത്തിന് പി.ജി ഒന്നാം സെമസ്​റ്റർ 2021 അഡ്മിഷൻ സമ്പർക്ക ക്ലാസുകൾ 28ന് ഉണ്ടായിരിക്കില്ല.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി സുവോളജി (ന്യൂജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA