തിരുവനന്തപുരം: കശുഅണ്ടി കേസിൽ പ്രതിയായ കെ.എ.രതീഷ് ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിർദ്ദേശത്തിനു പിന്നാലെയാണിത്. രതീഷ് അധികമായി വഹിച്ചിരുന്ന റൂട്രോണിക്സ് എം.ഡി സ്ഥാനത്തു നിന്നും ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെടും.
2006 മുതൽ 2015 വരെ ചട്ടങ്ങൾ ലംഘിച്ച് കശുഅണ്ടി ഇറക്കുമതി ചെയ്തതിലൂടെ കോർപ്പറേഷനു ഭീമമായ നഷ്ടം വരുത്തിയെന്ന കേസിൽ കോർപ്പറേഷൻ മുൻ എം.ഡിയായ രതീഷ് ഒന്നാംപ്രതിയാണ്. സി.ബി.ഐ കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനാണ് മൂന്നാം പ്രതി. ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, ഒന്നാം പ്രതിയായ രതീഷ് സുപ്രധാന തസ്തികകളിൽ തുടരുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |