SignIn
Kerala Kaumudi Online
Monday, 05 October 2026 7.37 AM IST

വിലക്കയറ്റം തടയാൻ കേന്ദ്രം ഇടപെടണം: ധനമന്ത്രി

kn-balagopal

തിരുവനന്തപുരം: വിലക്കയറ്റം തടയാൻ കേന്ദ്രത്തിന്റെ ഇടപെടൽ അത്യാവശ്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി ഉൾപ്പെടെയുള്ള പല കാര്യങ്ങളും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാണുള്ളത്. ഇതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര സർക്കാർ മനസിലാക്കി ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്നാണ് വിശ്വസിക്കുന്നത്. കൊവിഡിനു ശേഷമുള്ള പല മാറ്റങ്ങളും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം മറ്റ് സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ രാജ്യത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുടെ എതിർപ്പുകൾ കേന്ദ്ര സർക്കാർ മനസിലാക്കി ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റമാണ് പ്രധാനമായും ഉള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA