SignIn
Kerala Kaumudi Online
Thursday, 10 September 2026 4.41 PM IST

തലസ്ഥാനനഗരത്തിൽ മെത്തക്കടയിൽ വീണ്ടും തീപിടിത്തം

fire-accident
ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമിക്കുന്നു

തിരുവനന്തപുരം: പട്ടത്ത് മെത്തക്കടയ്‌ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടിയായിരുന്നു അപകടം. മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ആശാ വർക്കറാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. കഴിഞ്ഞ മാസം 16-ാം തീയതിയും ഇതേസ്ഥലത്ത് വലിയരീതിയിലുള്ള തീപിടിത്തമുണ്ടായതായി ഇവർ പറയുന്നു. അന്ന് മെത്തക്കടയ്‌ക്കായി പ്രവർത്തിച്ചിരുന്ന രണ്ടു നിലകളുള്ള ഷെഡാണ് കത്തി നശിച്ചത്. അന്ന് ഇരുപത്തിരണ്ടോളം ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചതെന്നും നാട്ടുകാർ പറയുന്നു. തീപിടിച്ചതിനുശേഷം ബാക്കിയുള്ള അവശിഷ്‌ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് ഇന്നും തീപിടിത്തമുണ്ടായിരിക്കുന്നത്. അവശിഷ്‌ടങ്ങൾ ഇവിടെനിന്ന് നീക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ അതിന് തയ്യാറായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ പ്രദേശവാസികൾക്കും വലിയ നാശനഷ്‌ടമുണ്ടായിരുന്നു. തീപിടിത്തങ്ങളുടെ കാരണം വ്യക്തമല്ല.

English Summary

A mattress shop in Pattom, Thiruvananthapuram, caught fire again today. Three fire force units brought the blaze under control. The cause remains unknown.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE ACCIDENT PATTOM, FIRE ACCIDENR MATTRESS SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA