
അടിമാലി: കോട്ടയം- മൂന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വനിതാ കണ്ടക്ടർ ഡ്യൂട്ടി അവസാനിപ്പിച്ച് വഴിയിൽ ഇറങ്ങിയത് വിവാദമായി. ഡിപ്പോ ഡ്യൂട്ടിക്കായി ബസിൽ കയറിയ സഹപ്രവർത്തകന് ടിക്കറ്റ് മെഷീനും പണവും ഡപ്പോയിൽ ഏൽപ്പിക്കാൻ പറഞ്ഞാണ് വഴിയിലിറങ്ങിയത്.കഴിഞ്ഞ ദിവസം അടിമാലി രണ്ടാം മൈലിലായിരുന്നു സംഭവം.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ കണ്ടക്ടർക്കെതിരെ യാത്രക്കാർ ഡിപ്പോയിൽ പരാതി നൽകി. പിന്നാലെ കെ.എസ്.ആർ.ടി.സി അന്വേഷണം പ്രഖ്യാപിച്ചു.ജീവനക്കാരിൽ
നിന്ന് വിശദീകരണം തേടി. വഴിയിൽ ഡ്യൂട്ടി മതിയാക്കി കണ്ടക്ടർ വീട്ടിൽ പോയെന്നാണ് യാത്രക്കാർ വിചാരിച്ചത്. ഭർത്താവിന് അപകടം സംഭവിച്ച് ആശുപത്രിയിൽ അടിയന്തരമായി എത്തിച്ചേരാൻ ആവശ്യപ്പെട്ടതിനാലാണ് ബസിൽ കയറിയ സഹപ്രവർത്തകനെ പണവും ടിക്കറ്റ് മെഷീനും ഏൽപ്പിച്ച് വഴിയിലിറങ്ങിയതെന്ന് ജീവനക്കാരി പറയുന്നു. വിഷയത്തിൽ മാനുഷിക പരിഗണന നൽകിയ കെ.എസ്.ആർ.ടി.സി, നടപടിക്ക് മുതിർന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |