SignIn
Kerala Kaumudi Online
Thursday, 17 September 2026 6.40 AM IST

'ഒരു കെെയിൽ വളയവും മറുകെെയിൽ ഫോണും'; താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി ഡ്രെെവറുടെ അപകടകരമായ  ഡ്രെെവിംഗ്

ksrtc

കോഴിക്കോട്: താമരശ്ശേരി ചൂരത്തിലൂടെ കെഎസ്ആർടിസി ഡ്രെെവർ ഫോൺ വിളിച്ചുകൊണ്ട് ബസ് ഓടിച്ച ദൃശ്യങ്ങൾ പുറത്ത്. ഇന്ന് വെെകിട്ട് 4.50ന് കൽപ്പറ്റ പഴയ സ്റ്റാൻഡിൽ നിന്നെടുത്ത കെഎസ്ആർടിസി ബസിലെ ഡ്രെെവറുടെ അപകടകരമായ ഡ്രെെവിംഗ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായി ഡ്രെെവർ ഫോൺ ഉപയോഗിച്ചതോടെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരു കെെയിൽ ബസിന്റെ വളയവും മറുകെെയിൽ ഫോണും വെച്ച് വാഹനം ഓടിക്കുന്ന ഡ്രെെവറെ പുറത്തുവന്ന വീഡിയോയിൽ കാണാം.

സംഭവത്തിൽ താമരശ്ശേരി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്ന് കോഴിക്കോടേക്കുള്ള 'KL 15 8378' എന്ന ബസിലെ ഡ്രെെവറുടേതാണ് ഈ നിയമലംഘനം. സോഷ്യൽ മീഡിയയിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഒമ്പത് ഹെയർ പിൻ വളവുകളുള്ള ഏറെ ശ്രദ്ധയോടെ ഓടിക്കേണ്ട ചുരം പാതയിലാണ് പലതവണയായി ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള കെഎസ്ആർടിസി ഡ്രെെവറുടെ ഡ്രെെവിംഗ്. സംഭവത്തിൽ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, VIDEO, DRIVER, PHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA