SignIn
Kerala Kaumudi Online
Sunday, 31 May 2026 4.47 PM IST

കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് 30 യാത്രക്കാ‌ർ

READ ENGLISH VERSION
bus

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ മാമത്ത് ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.

മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴ്‌ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അടിയിൽ നിന്ന് തീ പടരാനും തുടങ്ങി. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിച്ചു. തീ അണച്ചതായാണ് വിവരം. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെഎസ്‌ആർടിസി അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC, SWIFT BUS, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA