SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.02 AM IST

കുഫോസിനെ ആഗോള സർവകലാശാലയാക്കും

kufos

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയെ (കുഫോസ്) 2040ഓടെ ലോക നിലവാരമുള്ള ബഹു വിഷയ വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനമാക്കി ഉയർത്താൻ പദ്ധതി. ഇതിനുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ് പ്ലാൻ (ഐ.ഡി.പി) 2025–2040 ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ-ചാൻസലറുമായ വി.ഇ. അബ്ദുൾ ഗഫൂർ പ്രകാശനം ചെയ്തു. മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കോണമി മേഖലകളിലെ വിജ്ഞാന കേന്ദ്രമായി കുഫോസിനെ വളർത്തുകയാണ് ലക്ഷ്യം. 15 വർഷം കൊണ്ട് അക്കാഡമിക് മികവ്, ഗവേഷണ നേതൃത്വം, നവീകരണം, ആഗോള സഹകരണം തുടങ്ങിയ​വ കൈവരിക്കും.ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ., മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവർ പങ്കെടുത്തു. ദർശനവും രൂപരേഖയും വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ അവതരിപ്പിച്ചു.

വികസന

ലക്ഷ്യങ്ങൾ

• മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി മേഖലകളിൽ ആഗോള അംഗീകാരമുള്ള വിദ്യാഭ്യാസ - ഗവേഷണം

• ബ്ലൂ ഇക്കോണമി വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, നയരൂപീകരണം എന്നിവയിൽ രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രം

• ദേശീയ മത്സ്യനയ രൂപീകരണത്തിനുള്ള ചിന്താ കേന്ദ്രം. സർക്കാരുകളുടെയും അന്തർദേശീയ സ്ഥാപനങ്ങളുടെയും വിജ്ഞാന പങ്കാളിത്തം

• സംരംഭകത്വം, സാങ്കേതിക വിദ്യ കൈമാറ്റം, തൊഴിൽ യോഗ്യത പ്രോത്സാഹനം

• കാർബൺ ന്യൂട്രൽ, പരിസ്ഥിതി സൗഹൃദ, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള സ്മാർട്ട് ക്യാമ്പസുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUFOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA