SignIn
Kerala Kaumudi Online
Sunday, 05 July 2026 2.15 AM IST

മുന്നണി യോഗം ചേരാനാകാതെ എൽ.ഡി.എഫ് ,​ സർക്കാരിനെതിരെ വിഷയങ്ങൾ നിരവധി

1

തിരുവനന്തപുരം: സർക്കാരിനെതിരെ തുടർച്ചയായി വിവാദങ്ങൾ ഉയർന്നിട്ടും മുന്നണി യോഗം ചേരാനാകാതെ എൽ.ഡി.എഫ്. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തെക്കുറിച്ചുള്ള സി.പി.എം-സി.പി.ഐ തർക്കമാണ് പ്രശ്നം. നിയമസഭാ സമ്മേളന കാലത്തും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നില്ല.

പ്രതിപക്ഷ ഉപനേതാവ് പ്രശ്നം അടഞ്ഞ അദ്ധ്യായമാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് സി.പി.ഐ നേതാവ് കെ.രാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം ഒരു തവണ മാത്രമാണ് യോഗം ചേർന്നത്. പരാജയത്തെക്കുറിച്ച് പഠിക്കാൻ ഓരോ പാർട്ടികളെയും ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. ഉപനേതാവ് സ്ഥാനത്തിൽ തീരുമാനമായ ശേഷം യോഗം ചേർന്നാൽ മതിയെന്നാണ് സി.പി.ഐ നിലപാട്. നിലവിലെ സാഹചര്യത്തിൽ ഉപ നേതാവ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്ന് സി.പി.എം പറയുന്നു. കെ.എൻ.ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്കും പി.രാജീവിനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്കും നിയോഗിച്ച് തലമുറമാറ്റത്തിന് ആലോചിക്കുന്നുണ്ട്. സർക്കാർ അധികാരമേറ്റ ശേഷം പി.എം.ശ്രീ,വിഴിഞ്ഞം ഉൾപ്പെടെ വിവാദ വിഷയങ്ങൾ നിരവധിയുണ്ടായി. ഇതിലൊന്നും പ്രതികരിക്കാൻ എൽ.ഡി.എഫിനായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA