
തിരുവനന്തപുരം: കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.എം.പി.പരമേശ്വരൻ അനുസ്മരണം ഇന്ന് തമ്പാനൂർ പനവിളയിലെ എസ്.ബി.ഐ സ്റ്റാഫ് യൂണിയൻ ഹാളിൽ നടത്തും. രാവിലെ 9.30ന് ജി. രാജശേഖരനും രമ ടി. മോഹനും പരിഷത്ത് ഗാനങ്ങൾ ആലപിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേളനത്തിൽ ഡോ. ടി. എം. തോമസ് ഐസക്, ബിനോയ് വിശ്വം, ശാരദാ മുരളീധരൻ, റിസ്വാൻ സി. എന്നിവർ എം. പിയെ അനുസ്മരിക്കും. പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി. നഗാപ്പൻ അദ്ധ്യക്ഷനാകും. അനിൽ നാരായണൻ, ജയരാജി.ജെ.എൻ, ആർ.രാധാകൃഷ്ണൻ, സി.പി.നാരായണൻ, ഡോ.ബി.ഇക്ബാൽ, ആർ.പാർവതിദേവി, ജി.സാജൻ, വി.രവീന്ദ്രൻ. കെ.കെ.കൃഷ്ണകുമാർ, ഡോ.സി.രാമകൃഷ്ണൻ, ടി.രാധാമണി, ഡോ.എൻ.കെ.ശശിധരൻപിള്ള, ജയ് സോമനാഥ്, അഡ്വ. ടി.ഗീനകുമാരി, കെ.മോഹൻകുമാർ, എൻ.ജഗജീവൻ, ഡോ.കെ.എൻ.ഗണേഷ്, എസ്.എം.വിജയാനന്ദ്, ഡോ.കെ.പി.കണ്ണൻ, ഡോ.ആർ.വി.ജി.മേനോൻ, ഡോ.അജയ് കുമാർവർമ്മ, ഡോ.ടി.കെ.ആനന്ദി, ബി.രമേശ്.കെ.ഭാസ്കരൻ മിനി സുകുമാരൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |