SignIn
Kerala Kaumudi Online
Monday, 05 October 2026 3.22 AM IST

ഗവർണറുടെ ലക്ഷ്യം പാളിപ്പോയി; പ്രവർത്തിക്കുന്നത് യജമാന പ്രീതിക്കായെന്ന് എം  വി  ജയരാജൻ

m-v-jayarajan

കണ്ണൂ‌ർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യമിട്ടത് ഗവർണർ പദവിയെക്കാൾ വലിയ പദവിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണറുടെ ലക്ഷ്യം പാളിപ്പോയി. യജമാന പ്രീതിയ്ക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്നും എം വി ജയരാജൻ ആരോപിച്ചു.

കണ്ണൂർ സർവകലാശാല ഏതെങ്കിലും തരത്തിൽ തെറ്റായ നടപടികൾ സ്വീകരിച്ചതായി ഒരു നിയമസംവിധാനവും പറഞ്ഞിട്ടില്ല. ഗവർണർ പദവിയിൽ ആരുവന്നാലും സംഘപരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാവും. ഗവർണർ വിവാദനായകനാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അതേസമയം, കണ്ണൂർ സർവകലാശാല വിവാദത്തിൽ സർക്കാരിനെതിരായ നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുകയാണ്. കണ്ണൂർ സർവകലാശാലയിൽ സ്വജനപക്ഷപാതം നടക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. ചാൻസലറായ തന്നെ ഇരുട്ടിൽ നിർത്തുന്നു. തനിക്ക് ചാൻസലർ അധികാരം ഉള്ളിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M V JAYARAJAN, GOVERNOR, ARIF MUHAMMED, KHAN, KANNUR, VC, APPOINTMENT, CONTROVERSY, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA