SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.03 AM IST

മാസപ്പടി കേസിൽ സർക്കാർ നിലപാട് സംശയകരം: രാജീവ് ചന്ദ്രശേഖർ

1

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സർക്കാർ നിലപാട് സംശയകരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെളിവുസഹിതം കേന്ദ്ര അന്വേഷണ ഏജൻസി കത്ത് നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ സംസ്ഥാന സർക്കാർ മടിച്ചു. എസ്.ഐ.ടി രൂപീകരിച്ച് രണ്ടാഴ്ച അന്വേഷിച്ച ശേഷം മാത്രം കേസെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. ഒടുവിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ മൂന്ന് ദിവസം കഴിഞ്ഞ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു. പിണറായി വിജയന് അപ്പീൽ നൽകാനായിരുന്നു മനഃപൂർവമുള്ള ഈ കാലതാമസം. യു.ഡി.എഫ് സർക്കാരിന്റെ ഈ ഒത്തുകളി രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമാണോയെന്നും അഴിമതിക്ക് കൂട്ടുനിൽക്കാനുള്ള നിലപാടാണോയെന്നും ആശങ്കയുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA